ഉഴവൂർ: മഴക്കാലപൂർവ ശുചീകരണം ലക്ഷ്യമിട്ടു ക്ലീൻ ഉഴവൂർ പദ്ധതിയുടെ ഭാഗമായി ഉഴവൂർ ടൗൺ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. മെമ്പര്മാരായ തങ്കച്ചൻ കെ എം, സിറിയക് കല്ലട, ബിൻസി അനിൽ, ബിനു ജോസ്, മേരി സജി, റിനി വിൽസൺ,സെക്രട്ടറി സുനിൽ എസ്, അനിൽകുമാർ ടി എസ്, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് രാജൻ, മുഹമ്മദ് അലി, സുഭാഷ്,കുടുംബശ്രീ ചെയർപേഴ്സൺ മോളി രാജ്‌കുമാർ, കപിൽ, ഹേമന്ത് ഹരിദാസ്, ദുരന്തനിവാരണ സമിതി അധ്യക്ഷൻ പാണാൽ റെജി എന്നിവർ നേതൃത്വം നൽകി. കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേന അംഗങ്ങൾ, കെ സി വൈ എൽ ഉഴവൂർ, വിവിധ ക്ലബ് ഉകൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, ആശ പ്രവർത്തകർ,ഉഴവൂർ കോളേജ് എൻ എസ് എസ് യൂണിറ്റ്,രാഷ്ട്രീയ സംഘടനകൾ തുടങ്ങി ബഹുജന പങ്കാളിതത്തോടെ ആണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം പഞ്ചയത്തിന്റെ നേതൃത്വത്തിൽ നടത്തിയ 20 ദിവസം നീണ്ടുനിന്ന മഴക്കാലപൂർവ ശുചീകരണയജ്ജം ഡെങ്കി പനി അടക്കമുള്ള മഴക്കാലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിച്ചിരുന്നു. വാർഡ് തലങ്ങളിൽ വീടുകൾ തോറും ശുചീകരണ പ്രവർത്തന്നങ്ങൾ നടത്തി സൂചിത്വ നിലവാരം അനുസരിച്ചു ഓരോ വീടുകൾക്കും വിവിധ സ്റ്റിക്കറുകൾ ഉൾപ്പെടെ നൽകിയിരുന്നു. ഈ വർഷവും വാർഡ് തലങ്ങളിൽ ഉടൻ തന്നെ ശുചീകരണ പ്രവർത്തങ്ങൾ ആരംഭിക്കും എന്ന് പ്രസിഡന്റ് അഭിപ്രായപെട്ടു.
ക്ലീൻ ഉഴവൂർ പദ്ധതിയുടെ ഭാഗമായി ഉഴവൂർ ടൗൺ ശുചീകരിച്ചു.