തളരാത്ത മനസ്സുമായി വൈക്കം സ്വദേശി വിജയകുമാർ, ഈ അതിജീവന പോരാട്ടത്തിൽ കുടകൾ വാങ്ങി നമുക്കും ഒരു കൈത്താങ്ങാവാം.


വൈക്കം: കുട്ടികൾക്കുള്ള വർണ്ണ മനോഹരമായ കുടകൾ, മുതിർന്നവർക്കുള്ള ത്രീ ഫോൾഡ് കുടകൾ, ബ്ലാക്ക് ആൻഡ് കളർ കുടകൾ തുടങ്ങി നിരവധി മോഡൽ കുടകൾ... ഇവയെല്ലാം വൈക്കം സ്വദേശി നേരേകടവിൽ പുളിയന്തറയിൽ വിജയകുമാർ(43) നിർമ്മിക്കുന്നത് വീൽചെയറിൽ ഇരുന്നുകൊണ്ടാണ്. കെ എസ് ഇ ബി യിൽ കരാർ തൊഴിലാളിയായി ജോലി ചെയ്തു വന്നിരുന്ന വിജയകുമാർ 2017 ലാണ് ജോലിക്കിടെ ടവറിന്റെ മുകളിൽ നിന്നും വീണതിനെ തുടർന്ന് ഇപ്പോൾ വീൽചെയറിന്റെ സഹായത്താൽ കഴിയുന്നത്. തനിക്ക് സംഭവിച്ച അപ്രതീക്ഷിത അപകടത്തിൽ വിറങ്ങലിച്ചു നിൽക്കാതെ തളരാത്ത മനസ്സുമായി അതിജീവന പോരാട്ടത്തിൽ പൊരുതി ജയിക്കുകയാണ്. അപകടത്തെ തുടർന്ന് വീൽചെയറിൽ ആയതോടെയാണ് ഉപജീവനമാർഗ്ഗമായി വിവിധ തരം കുടകം നിർമ്മിച്ചു വിൽക്കാൻ ആരംഭിച്ചത്. നല്ല ഗുണനിലവാരമുള്ള കുട നിർമ്മാണ കിറ്റ് എടുത്ത് ഉണ്ടാക്കിയാണ് കുടകൾ നൽകുന്നതിതെന്നു വിജയകുമാർ പറയുന്നു. ഇതിനൊപ്പം 4 വര്ഷങ്ങളായി പേപ്പർ പേനകളും ഇദ്ദേഹം നിർമ്മിച്ചു വിൽപ്പന നടത്തുന്നുണ്ട്. ഈ അതിജീവന പോരാട്ടത്തിൽ കുടകൾ വാങ്ങി നമുക്കും ഒരു കൈത്താങ്ങാവാം. നേരിട്ടോ കൊറിയർ ആയോ കുടകൾ വാങ്ങാവുന്നതാണ്. 

കൂടുതൽ വിവരങ്ങൾക്ക്:

മൊബൈൽ നമ്പർ -9656274426