കോട്ടയം ജില്ലയിലെ അങ്കണവാടികളിൽ മെയ് 30 നു പ്രവേശനോത്സവം നടത്തും.


കോട്ടയം: കോട്ടയം ജില്ലയിൽ  വനിത - ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ മൂന്നിനും ആറിനുമിടയിൽ  പ്രായമുള്ള കുട്ടികൾക്കായി മേയ്  30 ന് പ്രവേശനോത്സവം നടത്തും. 

അങ്കണ വാടികളിലേക്ക് പ്രീ സ്കൂൾ കുട്ടികളെ ആകർഷിക്കുന്നതിനും അങ്കണവാടികളുടെ പ്രാധാന്യവും  സേവനങ്ങളും സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. 2050 അങ്കണവാടികളാണ് കോട്ടയം ജില്ലയിലുള്ളത്.