സമയ നിയന്ത്രണം: 21 ടിപ്പർ ലോറികളെ ഒഴിവാക്കി.


 കോട്ടയം: റെയിൽവേ സ്റ്റേഷനിൽ നിന്നും റബർ ബോർഡിലേക്കുള്ള ടണലിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നതിന്  റെയിൽവേയ്ക്ക് അനുവദിച്ച 21 ടിപ്പർ ലോറികളെ ഗതാഗത സമയ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഉത്തരവായി.



ഉത്തരവ് വാഹനത്തിൽ പതിപ്പിക്കണമെന്നും സ്‌കൂൾ സമയത്ത് പരമാവധി വേഗത കുറച്ച് ഗതാഗതം നടത്തണമെന്നും നിർദേശിച്ചു.