കെ എസ് ആർ ടി സി പണിമുടക്ക്: സർവ്വീസുകൾ മുടങ്ങി, ദീർഘദൂര യാത്രക്കാർ വലഞ്ഞു.


കോട്ടയം: എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളിൽ മന്ത്രി ആന്റണി രാജുവുമായുളള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് കെ എസ് ആർ ടി സി പ്രതിപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിൽ ജില്ലയിൽ കെ എസ് ആർ ടി സി സർവ്വീസുകൾ മുടങ്ങി.

ജില്ലയിലെ ഡിപ്പോകളിൽ സർവ്വീസുകൾ മുടങ്ങിയതോടെ വലഞ്ഞത് ദീർഘദൂര യാത്രക്കാരാണ്. സമരം നേരിടാന്‍ കെഎസ്ആർടിസി മാനേജ്മെന്റ് ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാർ ഹാജരാകാത്തതിനാൽ ജില്ലയിലെ എല്ലാ ഡിപ്പോകളിലും നിരവധി സർവ്വീസുകളാണ് റദ്ധാക്കിയിരിക്കുന്നത്. ദീർഘദൂര സർവ്വീസുകൾ മുടങ്ങാതിരിക്കാൻ സ്വിഫ്റ്റ് സർവ്വീസുകൾ ഉപയോഗിക്കുമെന്ന് കെ എസ് ആർ ടി സി സി എം ഡി ബിജു പ്രഭാകർ പറഞ്ഞു.