ചക്രവാതചുഴി: സംസ്ഥാനത്ത് അതി ശക്തമായ മഴക്ക് സാധ്യത, കോട്ടയം ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട്.


കോട്ടയം: തെക്കൻ കർണാടകക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ ഇതിന്റെ സ്വാധീനത്തിൽ അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി ശക്തി പ്രാപികുന്നതിനാൽ കേരളത്തിൽ ഇന്ന് ശക്തമായ / അതി ശക്തമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി തീവ്ര മഴക്കും സാധ്യത.

മെയ്‌ 17 മുതൽ 20 വരെ ശക്തമായ / അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് കോട്ടയം ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.  തെക്കൻ ആൻഡാമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും കാലവർഷം ഇന്ന് എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.