കോട്ടയം: കോട്ടയം ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കുമരകത്ത്. ഇന്നലെ രാവിലെ 8 മണി മുതൽ ഇന്ന് രാവിലെ 8 മണി വരെയുള്ള കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകൾ പ്രകാരമുള്ള കണക്കാണിത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കുമരകം മേഖലയിൽ ലഭിച്ചത് 111.2 മില്ലീമീറ്റർ മഴയാണ്. വൈക്കം മേഖലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 36.4 മില്ലീമീറ്റർ മഴയാണ് വൈക്കം മേഖലയിൽ ലഭിച്ചത്. കോട്ടയം മേഖലയിൽ 58.8 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. കാഞ്ഞിരപ്പള്ളിയിൽ 77.4 മില്ലീമീറ്റർ മഴയും കോഴാ മേഖലയിൽ 68 മില്ലീമീറ്റർ മഴയും ലഭിച്ചു.