കടുത്തുരുത്തി സഹകരണ ആശുപത്രിയിൽ ഇനി മുതൽ കാരിത്താസ് ആശുപത്രിയുടെ വിദഗ്ധ സേവനവും.


കടുത്തുരുത്തി: ആരോഗ്യ രംഗത്ത് മഹത്തായ സംഭാവനകൾ നൽകി വരുന്ന കാരിത്താസ് ആശുപത്രി കടുത്തുരുത്തി സഹകരണ ആശുപത്രിയെ കാരിത്താസ് പോളിക്ലിനിക് ഔട്ട് റീച് സെന്റർ ആയി അംഗീകരിച്ചു.

 

 ഇതോടെ കാരിത്താസ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം സഹകരണ ആശുപത്രിയിൽ ലഭിക്കുന്നതാണ്. സഹകരണ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത്, കാരിത്താസ് പോളിക്ലിനിക് ഔട്ട് റീച് സെന്റർ പ്രഖ്യാപനം നടത്തുകയും ധാരണപത്രം സഹകരണ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി. കെ ജോസിന് കൈമാറുകയും ചെയ്തു.

ചടങ്ങിൽ ജോസ് കെ മാണി എം.പി, സഹകരണ ആശുപത്രി പ്രസിഡന്റ് അഡ്വ. ഇമ്മാനുവൽ തോമസ്, വൈസ് പ്രസിഡന്റ് കെ. കെ സ്റ്റീഫൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.