ഉപതെരഞ്ഞെടുപ്പ് മേയ് 17ന്, അവധി പ്രഖ്യാപിച്ചു.


കോട്ടയം: ഏറ്റുമാനൂർ നഗരസഭ അമ്പലം നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മെയ് 17 ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെ നടക്കും. നിയോജക മണ്ഡലപരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും മേയ് 17 ന് ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അവധി പ്രഖ്യാപിച്ചു.

 

 നിയോജക മണ്ഡല പരിധിയിൽ മേയ് 15 വൈകിട്ട് ആറു മുതൽ 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ മേയ് 18 നും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി. വാർഡിലെ വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണം. വോട്ടെണ്ണൽ മേയ് 18 ന് രാവിലെ 10 ന് ആരംഭിക്കും. ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിശ്ചയിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥർ മേയ് 16 ന് ഉച്ചയ്ക്ക് 12ന് മുമ്പായി ഡ്യൂട്ടിക്ക് ഹാജരാകണം.