എരുമേലിയിൽ ഹെൽത്തി കേരളയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി.


എരുമേലി: എരുമേലി ഗ്രാമ പഞ്ചായത്തിൽ ഭക്ഷണ നിർമ്മാണ വിതരണ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. 

 

 ആരോഗ്യവകുപ്പിന്റെ ശുചിത്വ സർട്ടിഫിക്കറ്റ്, ജീവനക്കാർ ഹെൽത്ത് കാർഡില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് നോട്ടീസ് നൽകി. പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പൊതു ഓടകൾ, തോടുകൾ എന്നിവടങ്ങളിലേക്ക് മലിന ജലം തുറന്ന് വിട്ടിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. പൊതു സ്ഥലത്ത് ചില വ്യക്തികൾ സ്ഥിരമായി വിടുകളിലെയും സ്ഥാപനങ്ങളിലേയും മലിന്യങ്ങൾ നിക്ഷേപിക്കുന്നതായും പരിശോധനയിൽ ബോദ്ധ്യപ്പെട്ടു. ഇറച്ചി കടകൾ പൊന്തൻ പുഴ വനപ്രദേശത്ത് രാത്രികാലങ്ങിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതായും കണ്ടെത്തി. തുടർ പരിശോധനയിൽ കേരള പൊതുജനാരോഗ്യ ഓർഡിനൻസ് പ്രകാരം പിഴ ഉൾപ്പടെ ചുമത്തി നിയമ നടപടി സ്വീകരിക്കുമെന്ന് എരുമേലി ഹെൽത്ത് ഓഫീസർ ഷാജി അറിയിച്ചു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രകാശൻ ,ജോസ്, ലിജിൻ , സജിത്ത്, പ്രശാന്ത് എന്നിവർ പങ്കെടുത്തു.