ജില്ലയിൽ മതസ്പർദ്ധ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും; ജില്ലാ പോലീസ്


കോട്ടയം: കോട്ടയം ജില്ലയിൽ മതസ്പർദ്ധ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു.

 

 ചില സാമൂഹ്യ വിരുദ്ധർ ഇത്തരത്തിലുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്പെട്ടിട്ടുള്ളതായും ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർ സൈബർ പോലീസിന്റെ നിരീക്ഷണത്തിലാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.