സ്പെഷ്യൽ ഡ്രൈവ്: കോട്ടയം ജില്ലയിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു.


കോട്ടയം: കോട്ടയം ജില്ലയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ ജില്ലയിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു.

 

 ജില്ലയില്‍ യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തിൽ ജില്ലയിലെ എസ് എച് ഓ മാരെ ഉൾപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. കോട്ടയം ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു.

NDPS ആക്ട് പ്രകാരം ജില്ലയിൽ കഴിഞ്ഞ ദിവസം 89 ഇടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് 4 കേസുകള്‍  രജിസ്റ്റർ ചെയ്ത് 4 പേരെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിലും ജില്ലയിൽ പോലീസിന്റെ ശക്തമായ പരിശോധന ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.