കോട്ടയം ജില്ലയിലെ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിജയം കൈവരിച്ച കായികതാരങ്ങൾക്കുള്ള ക്യാഷ് അവാർഡ് വിതരണം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.


കോട്ടയം: കോട്ടയം ജില്ലയിലെ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിജയം കൈവരിച്ച കായികതാരങ്ങൾക്കുള്ള ക്യാഷ് അവാർഡ് വിതരണം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു.

 

 കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് ക്യാഷ് അവാർഡ് വിതരണം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചത്.വരും നാളുകളിലും കായിക താരങ്ങളുടെ കഴിവുകൾ ഈ നാടിന്റെ നാനാതരത്തിലുള്ള കായികരംഗത്തെ വളർച്ചയ്ക്ക് വിനിയോഗിക്കാൻ പ്രയോജനകരമായി മാറട്ടെ എന്ന് മന്ത്രി പറഞ്ഞു. കായികരംഗത്തെ പ്രോത്സാഹിപ്പിക്കാനായി എല്ലാ നടപടികളും സ്വീകരിക്കുന്ന സർക്കാരാണിത്. അതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണ് സന്തോഷ്ട്രോഫി ജേതാക്കൾക്കുള്ള സമ്മാനത്തുക. ഇതു കൂടാതെ ഗ്രാമീണമേഖലയിൽ കായിക ഉണർവിന് വേണ്ടിയുള്ള നിതാന്ത പരിശ്രമത്തിലാണ് സർക്കാർ എന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.