മത്സ്യകർഷകർക്ക് അറിവ് പകർന്നും ആശങ്കകൾ ദൂരീകരിച്ചും എൻ്റെ കേരളം മേള.


കോട്ടയം: മത്സ്യകർഷകരുടെ ആശങ്കകളും ആവശ്യങ്ങളും പങ്കുവെയ്ക്കുന്നതിന് വേദിയൊരുക്കി എന്റെ കേരളം പ്രദർശന വിപണന മേള. മത്സ്യ കൃഷി സാധ്യതകളും നവീന രീതികളും "എന്ന വിഷയത്തിൽ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ മത്സ്യ മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു. സംശയങ്ങൾ ദൂരീകരിച്ചു.

 

 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി  സെമിനാർ  ഉദ്ഘാടനം ചെയ്തു. കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രം  അസിസ്റ്റൻറ് പ്രഫസർ ഡോ. സിമി റോസ് ആൻഡ്രൂസ് സെമിനാർ നയിച്ചു. മലയോര മേഖലയിലും കായലോരങ്ങളിലും  അവലംബിക്കാവുന്ന കൂടു മത്സ്യ കൃഷി, പെൻ കൾച്ചർ, ഹൈബ്രിഡ് കൃഷി, സംയോജിത മത്സ്യകൃഷി എന്നിവയെക്കുറിച്ചും ബയോ ഫ്ലോക്ക്, റാസ്,അക്വാപോണിക്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യാധിഷ്ഠിത   രീതികളെക്കുറിച്ചും വിശദീകരിച്ചു. ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്ല്യം സ്വാഗതവും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ പി. കണ്ണൻ നന്ദിയും പറഞ്ഞു.