മനം നിറച്ച് സംഗീതം, മധുരം നുണഞ്ഞ് കോട്ടയം.


കോട്ടയം: കോട്ടയത്തിന്റെ മനം നിറച്ച് മധുരം സംഗീതം. കടുത്ത ചൂടിൽ നഗരത്തെ തണുപ്പിച്ച്  വി. ദേവാനന്ദിന്റെയും ഡോ. വൈക്കം വിജയലക്ഷ്മിയുടെയും നേതൃത്വത്തിൽ  ഗാനമേള കോട്ടയം നാഗമ്പടം  അരങ്ങേറി.

 

 നാഗമ്പടം മൈതാനിയിലെ എന്റെ കേരളം പ്രദർശന നഗരി യിലാണ് ഗാനമേള അരങ്ങേറിയത്. സംഗീത ശ്രീകാന്തും  വിഷ്ണു വർധനും  കൂടി ചേർന്നപ്പോൾ സംഗതി കളറായി. രാത്രി 7 മണിയോടെ തുടങ്ങിയ സംഗീത നിശ മലയാളത്തിലെയും തമിഴിലേയും എക്കാലത്തേയും മികച്ച ഗാനങ്ങൾ ശ്രോതാക്കൾക്ക് മുന്നിലെത്തിച്ചു. കഴിഞ്ഞ കാലങ്ങളിൽ ഇറങ്ങിയ ഹിറ്റ് സിനിമ ഗാനങ്ങളും ആസ്വാദകർക്കായി അവതരിപ്പിക്കപ്പെട്ടു.രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദർശന വിപണനം മേള മേയ് 4 വരെ നാഗമ്പടം മൈതാനത്ത് നടക്കുന്നു.