കെ.എസ്.ആർ.ടി.സി: സംഘടനകളുമായി ഗതാഗത മന്ത്രി ഇന്ന് ചർച്ച നടത്തും.


തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തും.

 

 കെഎസ്ആർടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകളായ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് അസോസിയേഷൻ, ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് എന്നിവയുടെ പ്രതിനിധികളുമായാണ് ഗതാഗതമന്ത്രി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സെക്രട്ടേറിയേറ്റിലെ ചേംബറിൽ ചർച്ച നടത്തുന്നത്.