പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വെർട്ടിഗോ ക്ലിനിക് ആരംഭിച്ചു.


പാലാ: പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വെർട്ടിഗോ ക്ലിനിക് ആരംഭിച്ചു. ഇന്നലെ രാവിലെ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ ക്ലിനിക് ഉത്ഘാടനം ചെയ്തു.

 

 ഇ.എൻ.റ്റി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്ലിനിക് ആരംഭിച്ചിട്ടുള്ളത്.  ചുറ്റുപാടും കറങ്ങുന്നതു പോലെ തോന്നിപ്പിക്കുന്ന വെർട്ടിഗോ, നേരെ നിൽക്കാൻ സാധിക്കാതെ വരിക, സമതുലനമില്ലെന്ന് തോന്നുക, കണ്ണിൽ ഇരുട്ടുകയറുക, ബോധം കെടുന്നതുപോലെ തോന്നുക എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർക്കുവേണ്ടിയാണ് വെർട്ടിഗോ ക്ലിനിക് ആരംഭിച്ചിരിക്കുന്നത്. 

മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ഇ.എൻ.റ്റി വിഭാഗം ഡോക്ടർമാരായ ഡോ. ജോൺ മാത്യു, ഡോ. ഫിലിപ്പ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും രാവിലെ 8.30 മുതൽ 5 വരെയാണ് ഓ പി വിഭാഗത്തോടൊപ്പം ക്ലിനിക് പ്രവർത്തിക്കുന്നത്.

ചടങ്ങിൽ മാർ സ്ലീവാ മെഡിസിറ്റി പാലാ മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ, മറ്റ് ഡയറക്ടർമാർ, മെഡിക്കൽ സുപ്രണ്ടന്റ് ഡോ. ജേക്കബ് ജോർജ്, ഇ.എൻ.റ്റി വിഭാഗം ഡോക്ടർമാരായ ഡോ. ജോൺ മാത്യു, ഡോ. ഫിലിപ്പ് ജോർജ് എന്നിവർ പങ്കെടുത്തു.