പുതുപ്പള്ളി പഞ്ചായത്തില്‍ മൊബൈൽ ഹെൽത്ത് യൂണിറ്റ് ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു.


പുതുപ്പള്ളി: പുതുപ്പള്ളി പഞ്ചായത്തില്‍ മൊബൈൽ ഹെൽത്ത് യൂണിറ്റിന്റെ ആംബുലൻസ് സർവീസ് ആരംഭിച്ചു. മൊബൈല്‍ ഹെല്‍ത്ത് യുണിറ്റ് പദ്ധതിപ്രകാരം വാങ്ങിയ ആബുലന്‍സിന്‍റെ ഫ്ലാഗ് ഓഫ് തോമസ് ചാഴിക്കാടന്‍ എം പി നിര്‍വ്വഹിച്ചു.

 

 ചടങ്ങിൽ പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രന്‍ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ്  പ്രമോദ് കുര്യാക്കോസ്, സിപിഐ എം ഏരിയാ സെക്രട്ടറി സുഭാഷ് പി വര്‍ഗ്ഗീസ്, കേരള കോണ്‍ഗ്രസ് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് ചാമക്കാലാ, സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ശാന്തമ്മ തോമസ്, ഡോ. ശാന്തമ്മ ഫീലിപ്പോസ്, വത്സമ്മ മാണി, എന്നിവര്‍ സംസാരിച്ചു.