അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ലാബിന്റെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിര്‍വഹിച്ചു.


അയ്മനം: അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ലാബിന്റെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിര്‍വഹിച്ചു.

 

 ദിവസവും നൂറുകണക്കിന് രോഗികളാണ് അയ്മനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്കായി എത്തുന്നത്. മികച്ച ചികിത്സ ലഭിക്കുന്ന തിനോടൊപ്പം ആധുനിക രീതിയിലുള്ള ലബോറട്ടറിയുടെ പ്രവര്‍ത്തനവും ഇവിടെ എത്തുന്ന രോഗികള്‍ക്ക് ആശ്വാസകരമാണ് എന്ന് മന്ത്രി പറഞ്ഞു. 

ഉദ്ഘാടന പരിപാടിയില്‍ കോട്ടയം ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മനസ്സ് എന്ന ജീവകാരുണ്യ സംഘടന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഒരു വീല്‍ചെയര്‍ സംഭാവനയായി നല്‍കി.