പള്ളിക്കത്തോട് പഞ്ചായത്തിലെ ഗവണ്മെന്റ് സ്കൂളുകൾ മികച്ച നിലവാരത്തിലേക്ക്.


പള്ളിക്കത്തോട്: പള്ളിക്കത്തോട് പഞ്ചായത്തിലെ ഗവണ്മെന്റ് സ്കൂളുകൾ മികച്ച നിലവാരത്തിലേക്ക്. മന്ദിരം, ഇളമ്പള്ളി സ്കൂളുകളിൽ സർക്കാർ സഹായം ഉപയോഗിച്ച് മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്.

 

 മികച്ച സൗകര്യം ഉള്ള ബാത്‌റൂമുകൾ, സൗകര്യമുള്ള വാഷിങ് ഏരിയ തുടങ്ങി വിദ്യാർഥികൾക്കായുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂർത്തീകരിച്ചു. ആനിക്കാട് ഗവ.യു.പി സ്കൂൾ - 6.50 ലക്ഷം രൂപയും ,ഇളംമ്പള്ളി ഗവ.യു.പി സ്കൂളിന്  6.15 ലക്ഷം രൂപയും അടുക്കളയിലെക്ക് പാത്രം വാങ്ങിക്കുവാനുമായി 20000, 15000 രൂപ വീതം രണ്ട് സ്കൂളുകൾക്കും അനുവദിച്ചു.