മണിമല: കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന അതിശക്തമായ മഴ ഇന്നലെ മുതൽ കൂടുതൽ ശക്തി പ്രാപിച്ചതോടെ ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.
മഴ ശക്തമായതോടെ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. മണിമല വലിയപാലത്തിനു താഴെയുള്ള കൊച്ചു പാലം മുങ്ങി. മണിമലയാറിന്റെ മുണ്ടക്കയം, പഴയിടം മേഖലകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മണിമേലയാറിനോട് ചേർന്ന് കിടക്കുന്ന താഴ്ന്ന മേഖലകളിലെ കൃഷിയിയിടങ്ങളിലും വെള്ളം കയറി.