റേഷൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ മേളയിൽ ലഭിക്കും, മേള നാളെ അവസാനിക്കും.


കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് സംഘടിപ്പിച്ചിട്ടുള്ള പ്രദർശന വിപണന മേളയിലെ   പൊതുവിതരണ- ഉപഭോക്തൃകാര്യ വകുപ്പിൻ്റെ സ്റ്റാളിൽ റേഷൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ  ലഭിക്കും.

 

 ആധാർ  കാർഡ്  ബന്ധിപ്പിക്കൽ, പേര് ചേർക്കൽ, ഒഴിവാക്കൽ, തെറ്റ് തിരുത്തൽ, മേൽവിലാസം തിരുത്തൽ എന്നിവയ്ക്ക്  മേള അവസാനിക്കുന്ന മെയ് നാല് വരെ  സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സേവനം ആവശ്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി സ്റ്റാളിൽ എത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.