രോഗങ്ങൾ മൂലം അശരണരായ സഹകാരികൾക്ക് സഹകരണ വകുപ്പ് വഴി ചികിത്സാ ധനസഹായം ലഭ്യമാക്കുന്ന 'സഹകാരി സാന്ത്വനം' ആശ്വാസ നിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ട


കോട്ടയം: രോഗങ്ങൾ മൂലം അശരണരായ സഹകാരികൾക്ക് സഹകരണ വകുപ്പ് വഴി ചികിത്സാ ധനസഹായം  ലഭ്യമാക്കുന്ന 'സഹകാരി സാന്ത്വനം' ആശ്വാസ നിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സഹകാരിയായിരുന്ന എൻ.ഡി. ചാക്കോയ്ക്ക് നൽകി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു.

 

 ഏറ്റുമാനൂർ സഹകരണബാങ്കിന്റെ ദീർഘകാല ഭാരവാഹിയായിരുന്ന എൻ. ഡി ചാക്കോയ്ക്കാണ് സർക്കാരിന്റെ സഹായം നൽകിയത്. സ്‌ട്രോക്ക് വന്ന് തളർന്ന് കിടക്കുന്ന അദ്ദേഹത്തിന് ധാരാളം പണം ചികിത്സയ്ക്കായി ആവശ്യമുള്ള ഘട്ടത്തിലാണ് സർക്കാരിന്റെ ഈ പദ്ധതിയിൽ നിന്നുള്ള സഹായം എത്തിയിരിക്കുന്നത്. ഇദ്ദേഹത്തെപോലെ ധാരാളം സഹകാരികളുടെ അപേക്ഷ സർക്കാരിന് മുന്നിലുണ്ട്, അടുത്ത ദിവസങ്ങളിൽ അത് വിതരണം ചെയ്തു തുടങ്ങും എന്ന് മന്ത്രി പറഞ്ഞു. അൻപതിനായിരം രൂപയാണ് ഈ രീതിയിൽ നൽകുന്നത്. സഹായം എന്നതിനപ്പുറം സഹകരണ മേഖലയ്ക്ക് ഇവർ നൽകിയ നിസ്വാർത്ഥമായ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് ഇത് നൽകുന്നത് എന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ ആദ്യം തന്നെ അംഗങ്ങൾക്കുള്ള ധനസഹായ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിനോടകം ഇരുപത്തിമൂവായിരത്തിൽ അധികം ആളുകൾക്ക് നൽകി കഴിഞ്ഞു. 50000 രൂപ വരെയാണ് ഇത്തരത്തിൽ നൽകുക. സഹകരണ മേലയിൽ 17 സുപ്രധാന പദ്ധതികളാണ് ഒരു വർഷത്തിനുള്ളിൽ നടപ്പിലാക്കിയിരിക്കുന്നത്. 41000 ത്തിലധികം ആളുകൾ ജോലി ലഭ്യമാക്കാൻ സാധിച്ചു എന്നത് ഇതിൽ പ്രധാനപ്പെട്ട ഒരണമെണ്ണമാണ് എന്നും മന്ത്രി പറഞ്ഞു.