അക്ഷര നഗരിയെ വിസ്മയത്തിൽ മുക്കി ജലതരംഗം!


കോട്ടയം: വ്യത്യസ്ത അളവിൽ വെള്ളം നിറച്ച സെറാമിക് കോപ്പ പാത്രങ്ങളിൽ ഫൈബർ സ്റ്റിക് ഉപയോഗിച്ച് തട്ടുമ്പോൾ കാതുകൾക്ക് ഇമ്പം പകരുന്ന സംഗീതമായി മാറുന്നു. അക്ഷരനഗരിയുടെ സായാഹ്നത്തിന് വ്യത്യസ്ത ഈണമാണ്  ജലതരംഗത്തിലൂടെ ലഭിച്ചത്.

 

 രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന പ്രദർശന-വിപണന മേള വേദിയിൽ അജിത് കലാത്മികയും സംഘവുമാണ്  ജലതരംഗം സംഗീത പരിപാടി അവതരിപ്പിച്ചത്. ആകാശവാണി ഫെയിം ചമ്പക്കര രാജേഷ്  വയലിനും ഗണേഷ് ഗോപാൽ മൃദംഗവും സന്തോഷ് നാരായണൻ  കീബോർഡും ഡോ.വാഴൂർ ബിനു തബലയും അവതരിപ്പിച്ചു.