കോട്ടയം: ടോറസ് വാഹനങ്ങൾക്കും ലോറികൾക്കും നിരോധനം ഏർപ്പെടുത്തി കോട്ടയം ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ഉത്തരവിറക്കി.
വൈക്കം - വെച്ചൂർ റോഡ് ഉപരിതലത്തിൽ ടൈലുകൾ പാകുന്നതുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നതിനാലാണ് നിരോധനം. തലയാഴം മുതൽ ഇടയാഴം വരെയുള്ള ഭാഗത്ത് ആണ് ടോറസ് വാഹനങ്ങൾക്കും ലോറികൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ടോറസ് വാഹനങ്ങൾ , ലോറികൾ മുതലയായ ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം ഏഴ് ദിവസത്തേക്ക് ആണ് നിരോധിച്ചിരിക്കുന്നത്.