തലമുറകൾക്ക് സ്നേഹം സമ്മാനിച്ചു യാത്രയാകുന്നത് കണ്ണിമലയുടെ സ്വന്തം മുത്തശ്ശി, നൂറ്റി അഞ്ചാം വയസിൽ ഏറ്റവും പ്രായം കൂടിയ വോട്ടർക്കുള്ള ആദരവ് ഏറ്റുവാങ്ങിയ


എരുമേലി: നൂറ്റി അഞ്ചാം വയസിൽ ഏറ്റവും പ്രായം കൂടിയ വോട്ടർക്കുള്ള ആദരവ് ഏറ്റുവാങ്ങിയ എരുമേലി കണ്ണിമല കല്ലക്കുളം പരേതനായ ഡൊമിനിക്കിൻ്റെ ഭാര്യ ഏലിയാമ്മ (106) നിര്യാതയായി.

കണ്ണിമലയിലെ ആദ്യ കാല കുടിയേറ്റ കുംടുംബാംഗമായ ഏലിയാമ്മ തൻ്റ നൂറാം പിറന്നാളിൽ മുൻ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ മാത്യു അറയ്ക്കലിൽ നിന്നും ആദരവ് ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വർഷം ആണ് നൂറ്റി അഞ്ചാം വയസിൽ ഏറ്റവും പ്രായം കൂടിയ വോട്ടർക്കുള്ള ആദരവ് ഏലിയാമ്മയെ തേടി എത്തുന്നത്. കാഞ്ഞിരപ്പള്ളി തഹൽസീദാരിൽ നിന്നും ഏലിയാമ്മ ആദരവ് ഏറ്റുവാങ്ങിയിരുന്നു.

തലമുറകൾക്ക് സ്നേഹം സമ്മാനിച്ചാണ് കണ്ണിമലയുടെ സ്വന്തം മുത്തശ്ശിയായ ഏലിയാമ്മ യാത്രയാകുന്നത്. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10 മണിക്ക് ഭവനത്തിൽ നിന്നാരംഭിച്ച് കണ്ണിമല സെൻ്റ് ജോസഫ് പള്ളിയിൽ നടക്കും.

മക്കൾ: ഉമ്മച്ചൻ ,ലൂസി ,ഈപ്പച്ചൻ ,ലാലി, പരേതരായ അച്ചാമ്മ ,വക്കച്ചൻ

മരുമക്കൾ: ആനിയമ്മ ,മേരിക്കുട്ടി ,സ്കറിയ ,മാത്യു ,കുഞ്ഞമ്മ ,അപ്പച്ചൻ.