വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെഅഷ്ടമി ഉത്സവത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഭക്തിസാന്ദ്രമായി. നൂറുകണക്കിന് ഭക്തരാണ് വൃശ്ചിക പുലരിയിൽ രാവിലെ തന്നെ ദർശനത്തിനായി എത്തിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 2 വർഷം ആഘോഷ പരിപാടികൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാണ് നടത്തിയത്. രാവിലെ മുതൽ വലിയ ഭക്തജന തിരക്കാണ്. മണിക്കൂറുകളോളം കാത്തു നിന്നാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത്.
പാർവതീ സമേതനായി സാക്ഷാൽ മഹാദേവൻ വ്യഘ്രപാദ മഹർഷിക്ക് ദർശനം നൽകിയ ദിവസമാണ് ഇന്ന്.