രണ്ട് വർഷത്തിന് ശേഷം കോവിഡ് നിയന്ത്രണങ്ങളില്ലാതെ ക്രിസ്മസ് ആഘോഷമാക്കാനൊരുങ്ങി കോട്ടയം, ക്രിസ്മസിന്റെ വരവറിയിച്ചു നക്ഷത്ര മേളകൾ കോട്ടയത്ത് ആരംഭിച്ചു.


കോട്ടയം: തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചു നക്ഷത്രങ്ങളുടെ വർണ്ണ വിസ്മയത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് പുതുമ പകരാൻ കോട്ടയം ഒരുങ്ങിത്തുടങ്ങി. രണ്ട് വർഷത്തിന് ശേഷം കോവിഡ് നിയന്ത്രണങ്ങളില്ലാതെ ക്രിസ്മസ് ആഘോഷമാക്കാനൊരുങ്ങുകയാണ് അക്ഷരനഗരി.

 

ക്രിസ്മസിന്റെ വരവറിയിച്ചു നക്ഷത്ര മേളകൾ കോട്ടയത്ത് ആരംഭിച്ചു. കോട്ടയം നാഗമ്പടത്താണ് നക്ഷത്ര വിപണി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ ചുരുക്കിയിരുന്നു. എന്നാൽ ഈ വർഷം ക്രിസ്മസ് ആഘോഷങ്ങൾ പൊടിപൊയ്ക്കാനൊരുങ്ങുകയാണ് എല്ലാവരും. ക്രിസ്മസിനോടനുബന്ധിച്ചു വ്യാപാരികളും പ്രതീക്ഷയിലാണ്.

 

ഡിസംബർ ആദ്യ ആഴ്ച മുതൽ തന്നെ മറ്റു വ്യാപാര കേന്ദ്രങ്ങളും ക്രിസ്മസ് വിപണി സജീവമാകാനുള്ള ശ്രമത്തിലാണ്. വ്യാപാരികൾ ഇതിനോടകം തന്നെ ആവശ്യമായ സാധനങ്ങൾ എല്ലാം തന്നെ കടകളിൽ എത്തിച്ചു കഴിഞ്ഞു. ഇത്തവണ നക്ഷത്രങ്ങൾക്കും പുൽക്കൂടുകൾക്കും അലങ്കാര വസ്തുക്കൾക്കും കൂടുതൽ വ്യാപാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.