എരുമേലി: നിയമസഭ പരിസ്ഥിതി കമ്മിറ്റി ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിൽ സന്ദർശനം നടത്തി. എരുമേലിയിലെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനും മാലിന്യനിർമാർജനം, ഇതര പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് മാർഗനിർദേശം നൽകുന്നതിനും വേണ്ടിയാണ് എരുമേലിയിൽ സിറ്റിംഗ് നടത്തിയത്.
സമിതി ചെയർമാൻ ഇ.കെ വിജയൻ എംഎൽഎ, അംഗങ്ങളായ അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, ടി.ഐ മധുസൂദനൻ എംഎൽഎ, ലിന്റോ ജോസഫ് എംഎൽഎ, ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ, ഡി ഐ ജി നിഷാന്തിനി, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
സമിതി തീർത്ഥാടനം സംബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും തുടർന്ന് എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് സന്ദർശിക്കുകയും ചെയ്തു.