തെരുവുനായ നിയന്ത്രണം: ജില്ലാ ഭരണകുടത്തിന്റെ നിസംഗത അവസാനിപ്പിക്കണം;സജി മഞ്ഞക്കടമ്പിൽ.


കോട്ടയം: കഴിഞ്ഞ ദിവസം വിദ്യാർത്ഥികളടക്കം 7 പേരെ കടനാട്ടിൽ തെരുവുനായ ആക്രമിക്കുകയും, കോട്ടയം ജില്ലയിൽ ദിനംപ്രതി തെരുവുനായ ആക്രമണം വർദ്ധിച്ചു വരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നിസംഗത പുലർത്തുന്നത് അവസാനിപ്പിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു.

അക്രമകാരികളായ തെരുവ് നായ്ക്കളെ പോലും തെരുവിൽ നിന്നും നീക്കം ചെയ്യാതെ  ആളുകളെ കടിച്ച് പരിക്കേൽപ്പിക്കുന്നത് ഇനിയും കണ്ടു നിൽക്കാൻ മനസ്സാക്ഷി ഉള്ളവർക്ക് സാധിക്കില്ലെന്നും സജി പറഞ്ഞു. വന്ദീകരണ പദ്ധതിയും ഡോഗ് പാർക്കും  നടപ്പാക്കൻ   സർക്കാർ കോടികൾ അനുവദിച്ചു എന്ന് പ്രഖ്യാപനം നടത്തുകയും  പദ്ധതി നടപ്പിലാക്കേണ്ട കോട്ടയം ജില്ലാ ഭരണകൂടം ഇതിനുവേണ്ടി ചെറുവിരൽ പോലും അനക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സജി പറഞ്ഞു. തെരുവുനായ നിയന്ത്രണ പദ്ധതിയിൽ ജില്ലാ ഭരണകൂടം കാട്ടുന്ന ആലംഭാവം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പടിക്കൽ യൂത്ത് ഫ്രണ്ട് പ്രവർത്തകർ മുട്ടിൽമേൽ നിന്ന് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അധ്യക്ഷത വഹിച്ചു. പാർട്ടി ഹൈപവർ കമ്മിറ്റി അംഗം വി ജെ ലാലി, ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടക്കൽ, പാർട്ടി ജനറൽ സെക്രട്ടറി ജോയി ചെട്ടിശ്ശേരി, കോട്ടയം നിയോജക മണ്ഡലം പ്രസിഡൻറ് കുര്യൻ പി കുര്യൻ, കെ.സി കുഞ്ഞുമോൻ , അഭിലാഷ് കൊച്ചുപറമ്പിൽ, സാവിയോ പാമ്പൂരി, പ്രതീഷ് പട്ടിത്താനം, ഡിജു സെബാസ്റ്റ്യൻ, ജോമോൻ ഇരുപ്പക്കാട്ട്, കെ.എം കുര്യൻ, അഭിഷേക് ബിജു, നോയൽ ലൂക്ക്, അഖിൽ ഇല്ലിക്കൽ, ടോം ജോസഫ്, ജ്യോതിഷ് മോഹനൻ , മനു ചെട്ടിശ്ശേരി, ടോം ആന്റണി, അഖിൽ, അരുൺ മുല്ലമംഗലത്ത്, ജിനു , റ്റിൻസ് തച്ചാംപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.