ശരണമന്ത്ര മുഖരിതമായി എരുമേലി, രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആളും ആരവങ്ങളുമായി എരുമേലിയിൽ തീർഥാടകർ എത്തിത്തുടങ്ങി.


എരുമേലി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നതിനാൽ കഴിഞ്ഞ 2 വർഷം ആളും ആരവങ്ങളും നാമമാത്രമായിരുന്ന എരുമേലി ഈ മണ്ഡല-മകരവിളക്ക് തീർഥാടന കാലം ആഘോഷമാക്കാനൊരുങ്ങുകയാണ്.

വൃശ്ചികം ഒന്നിന് മണ്ഡല കാലം ആരംഭിക്കുന്നതിനു മുന്നോടിയായി എരുമേലിയിൽ തീർഥാടകർ എത്തിത്തുടങ്ങി. തമിഴ്നാട്, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് ഇപ്പോൾ എരുമേലിയിൽ എത്തിയിരിക്കുന്നത്.

വ്യാഴാഴ്ചയാണ് മണ്ഡലകാല മാസാരംഭം. മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. എരുമേലിയിൽ നിന്നും നിലയ്ക്കലിലേക്കും പമ്പയിലേക്കും കെ എസ് ആർ ടി സി സർവീസ് ക്രമീകരിച്ചിട്ടുണ്ട്.