ശബരിമലയുടെ പവിത്രത കാക്കാന്‍ എല്ലാ ഭക്തരും കൈകോര്‍ക്കണം: മേല്‍ശാന്തി.


ശബരിമല: പവിത്രമായ സന്നിധാനവും ശബരമല പൂങ്കാനവും സംരക്ഷിക്കേണ്ടത് ഭക്തരുടെ കടയമയാണെ് മേല്‍ശാന്തി കെ ജയരാമന്‍ നമ്പൂതിരി. കൊവിഡ് മഹാമാരി വിട്ടൊഴിഞ്ഞ പ്രകൃതി അനുകൂലമായി നില്‍ക്കുന്ന ഒരു മണ്ഡലകാലമാണ് ഇത്തവണത്തേത്. അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ് ഇതുവരെ ഉണ്ടായത്.

കൊവിഡിനു മുന്‍പുള്ള നിലയിലേക്ക് തിരക്ക് വര്‍ധിക്കുന്നത് ശബരിമല ലോകോത്തര തീര്‍ഥാടന കേന്ദ്രമാകുന്നു എന്നതിന്റെ സൂചനയാണ്. ഇനിയും തിരക്ക് വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച ഭക്തര്‍ക്ക് ഏറെ പ്രധാന്യമുള്ള പന്ത്രണ്ട് വിളക്ക് ഉത്സവം എന്ന പ്രത്യേകത കൂടിയുണ്ട്.

പന്ത്രണ്ട് വിളക്കിന് ശേഷം തിരക്ക് കൂടും. പന്തിരുകുലത്തിലെ പന്ത്രണ്ട് മക്കളുടെ ദേവിയുപാസനയുമായി ബന്ധപ്പെട്ടതാണ് പന്ത്രണ്ട് വിളക്കുത്സവത്തിന്റെ ഐതിഹ്യമെന്നും മേല്‍ശാന്തി പറഞ്ഞു.