ആതുര സേവനത്തിന്റെ എഴുപതാണ്ടുകൾ പിന്നിട്ട് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി.

ചങ്ങനാശ്ശേരി: ആതുര സേവനത്തിന്റെ എഴുപതാണ്ടുകൾ പിന്നിട്ട് ചങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി.

ഒരു വർഷകാലം നീണ്ടുനിൽക്കുന്ന വാർഷികാചരണം 'സപ്തവർണ' യുടെ ലോഗോ പ്രകാശനം ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ഇതിനോടനുബന്ധിച് 'ലഹരിക്കെതിരെ ജനകീയ മുന്നേറ്റം' എന്ന ആശയവുമായി താലൂക് റെസിഡന്റ്‌സ് അപെക്സ് കൗൺസിൽ, എസ്.  ബി കോളേജ് ചങ്ങനാശേരി , അസംപ്ഷൻ കോളേജ് ചങ്ങനാശേരി എന്നിവരുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന  'കവചം' പ്രൊജക്റ്റ് ഉദ്‌ഘാടനം ചെയ്തു.

ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ ,ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് കോച്ചേരി,വികാരി ജനറൽ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി കുന്നത്ത്, സഹൃദയ  ഹോസ്പിറ്റൽ  എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ  തോമസ് മാളിയേക്കൽ, ഹോസ്പിറ്റൽ അസോ. ഡയറക്ടറുമാരായ ഫാ. ജോഷി മുപ്പതിൽചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, പഞ്ചായത്ത് പ്രസിഡന്റ് ഷീല തോമസ്,  വിവിധ സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.