വൈക്കം: രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കോവിഡ് നിയന്ത്രണങ്ങളില്ലാതെ അഷ്ടമി ആഘോഷങ്ങൾ പൊടിപൊടിക്കാനൊരുങ്ങുകയാണ് വൈക്കം. ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി വിപുലമായ ആഘോഷ പരിപാടികളോടെയാണ് ഇത്തവണ ആഘോഷിക്കുന്നത്.
അഷ്ടമി ദര്ശനത്തിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. അലങ്കാര വർണ്ണ ശോഭകളായും കലാപരിപാടികളാലും അഷ്ടമി ആഘോഷം പൊടിപൊടിക്കുകയാണ്. നിയന്ത്രണങ്ങൾ നീങ്ങിയ ശേഷമുള്ള അഷ്ടമി ദർശനത്തിനായി ഇത്തവണ കൂടുതൽ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചരിത്രത്തിലാദ്യമായാണ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വൈക്കത്തഷ്ടമിക്ക് ആളും ആരവങ്ങളുമില്ലാതെ 2 വർഷം അഷ്ടമി ആഘോഷം നടന്നത്. അലങ്കാരപ്പന്തലും ദീപാലങ്കാരങ്ങളും ഒഴിവാക്കിയിരുന്നു. കോവിഡ് തീർത്ത പ്രതിസന്ധികളെ തുടർന്ന് കഴിഞ്ഞ 2 വർഷവും നാട് സാക്ഷ്യം വഹിച്ചത് അത്യപൂർവ്വമായ ഉൽസവ ചടങ്ങുകൾക്കായിരുന്നു.
File photo
ചിത്രം: ആനന്ദ് നാരായണൻ.