അഷ്ടമി ഉത്സവം: ഇന്ന് രാത്രി 11 മുതൽ 18ന് രാവിലെ 8 മണി വരെ വൈക്കം നഗരസഭാ പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏർപ്പെടുത്തി.


വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തോടനുബന്ധിച്ച് ഇന്ന് (നവംബർ 15) രാത്രി 11 മുതൽ 18ന് രാവിലെ എട്ടുമണിവരെ  വൈക്കം നഗരസഭാ പരിധിയിലുള്ള പ്രദേശത്ത് മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ ഉത്തരവിറക്കി.

മറ്റു ലഹരിവസ്തുക്കളുടെ വിപണനത്തിനും നിരോധനമേർപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു. പ്രദേശത്തെ  മദ്യവിൽപ്പന കടകൾ തുറക്കാനോ പ്രവർത്തനം നടത്താനോ പാടില്ല. നിരോധിത കാലയളവിൽ മദ്യത്തിന്റെയും മറ്റു ലഹരിവസ്തുക്കളുടെയും അനധികൃത വിൽപ്പന തടയുന്നതിനായി കർശനനടപടി സ്വീകരിക്കാൻ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ അറിയിച്ചു.