എരുമേലി: താഹയുടെ സത്യസന്ധതയിൽ എരുമേലി സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ നഷ്ടപ്പെട്ട ഒന്നരപ്പവന്റെ മാല ഉടമസ്ഥന് തിരികെ കിട്ടി. കഴിഞ്ഞ ദിവസം എരുമേലി സ്വകാര്യ ബസ്സ് സ്റ്റാൻഡിലായിരുന്നു സംഭവം.
ബസ്സ് സ്റ്റാൻഡിൽ എത്തിയ മുക്കൂട്ടുതറ സ്വദേശിയുടെ ഒന്നരപ്പവന്റെ മാല നഷ്ടപ്പെടുകയായിരുന്നു. എരുമേലി സ്വകാര്യ ബസ്സ് സ്റ്റാൻഡിൽ വ്യാപാരിയായ താഹയ്ക്ക് മാല ലഭിക്കുകയും ഇത് പൊലീസിന് കൈമാറുകയുമായിരുന്നു. മാല നഷ്ടപ്പെട്ട വ്യക്തി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയും തുടർന്ന് മാല മുക്കൂട്ടുതറ സ്വദേശിയുടേതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. വര്ഷങ്ങളായി എരുമേലി സ്വകാര്യ ബസ്സ് സ്റ്റാൻഡിലെ വ്യാപാരിയാണ് താഹ.