നടക്കാം ആരോഗ്യത്തിലേയ്ക്ക്! ലോക പ്രമേഹവാരാചരണത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ കൂട്ടനടത്തം സംഘടിപ്പിച്ചു.


കാഞ്ഞിരപ്പള്ളി: ലോക പ്രമേഹവാരാചരണത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. പരിപാടി  പൊൻകുന്നം പോലീസ് സ്റ്റേഷൻ അങ്കണത്തിൽ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്‌ ഉദ്ഘാടനം ചെയ്തു.

 

പൊൻകുന്നം എസ് ഐ ജോർജ്ജുകുട്ടി ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡോ. ബാബു സെബാസ്ട്യൻ, ഡോ. രേഖ ശാലിനി, ഡോ. ഗോപിനാഥ പിള്ള എന്നിവർ സംസാരിച്ചു. ആശുപത്രി ജീവനക്കാർ, ആശുപത്രി വികസന സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവർ കൂട്ടനടത്തത്തിൽ പങ്കെടുത്തു. കൂട്ടനടത്തം ജനറൽ ആശുപത്രി അങ്കണത്തിൽ സമാപിച്ചു.