വൺ മില്യൺ ഗോൾ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നടന്നു.


കോട്ടയം: സംസ്ഥാന കായിക യുവജന കാര്യാലയവും കേരളാ സ്പോർട്സ് കൗൺസിലും സ്പോർട്സ് കേരളാ ഫൗണ്ടേഷനും സ്പോർട്സ് കൗൺസിലും സംയുക്തമായി ലോകകപ്പിനെ വരവേൽക്കാൻ സംഘടിപ്പിച്ച വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം സഹകരണ സാംസ്ക്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.

 

കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വർഗീസ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മുൻസിപ്പൽ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, പ്രതിപക്ഷ നേതാവ് ഷീജ അനിൽ, കൗൺസിലർ സിൻസി പാറേൽ, കോട്ടയം സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് കെ. എം രാധാകൃഷ്ണൻ, ടി.യു ജോൺ, കോട്ടയം ഈസ്റ്റ് എസ്.എച്ച്.ഒ ശ്രീജിത്ത്, ബ്രാന്റ് അംബാസിഡറും മുൻ സന്തോഷ് ട്രോഫി താരവുമായ പി.എസ് അഷീം, സെന്റ് എഫ്രേംസ് സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ, ഫാ. ജെയിംസ് മുല്ലശ്ശേരി എന്നിവർ പങ്കെടുത്ത് ഗോളടിച്ചു. ചടങ്ങിൽ എക്സ്സൈസ് ഓഫീസർ പി എസ് സുമോദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.