പാലാ: കൊഴുവനാൽ മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. പാലാ എംഎൽഎ മാണി.സി.കാപ്പൻ അധ്യക്ഷൻ ആയ ചടങ്ങിൽ തോമസ് ചാഴികാടൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ്, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, രാജേഷ് ബി, ജോസ്മോൻ മുണ്ടയ്ക്കൽ, മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ഡി.കെ. വിനുജി, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ഷാജി പണിക്കശ്ശേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
37 ലക്ഷം രൂപ ചെലവഴിച്ചാണ് 1500 ചതുരശ്ര അടിയുള്ള കെട്ടിടം നിർമ്മിച്ചത്. 2019 ൽ ആശുപത്രിയുടെ നിർമാണത്തിന് അനുമതി ലഭിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയിൽ നീണ്ടുപോവുകയായിരുന്നു. വെറ്ററിനറി സർജന്റെ മുറി, ഓഫീസ് മുറി, സ്റ്റോർ, ചെറിയ മൃഗങ്ങൾക്ക് പരിശോധനയ്ക്കും പ്രതിരോധ കുത്തിവയ്പ്പിനുമായുള്ള മുറി, വലിയ മൃഗങ്ങളെ പരിശോധിക്കുന്ന ട്രെവിസ് എന്നീ സൗകര്യകളാണ് ആശുപത്രിയിൽ ഉള്ളത്.