ചങ്ങനാശ്ശേരി: റെയിൽവേ പാസ്സഞ്ചർ സർവീസസ് കമ്മറ്റി അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ട് മനസിലാക്കി.
ഫ്ലാറ്റ്ഫോം ഒന്ന് ലൂപ്പ്ലൈൻ ആയതിനാൽ ഫ്ലാറ്റ്ഫോം 2,3 എന്നിവയാണ് നിലവിൽ ഉപയോഗത്തിൽ ഉള്ളത്. എന്നാൽ ഇവിടേക്ക് എത്തിപ്പെടാൻ ഒരേ ഒരു ഫുട്ട് ബ്രിഡ്ജ് മാത്രമാണ് ഉള്ളത്. പാളം മുറിച്ച് കടക്കുന്നത് പലപ്പോഴും അപകടത്തിന് കാരണവും ആകുന്നുണ്ട്. ദിവസേന 1.26ലക്ഷം രൂപ വരുമാനം ലഭിക്കുന്ന ഈ സ്റ്റേഷനിൽ ഏതാണ്ട് 25000 യാത്രക്കാർ നിത്യേന വന്നു പോകുന്നു. എന്നാൽ ഇവിടെ ശുചിമുറി ആവശ്യത്തിന് ഉണ്ടെങ്കിലും ഭൂരിഭാഗവും പൂട്ടിയിട്ടനിലയിൽ ആണ്. കുടിവെള്ളം ഉൾപ്പെടെ കിട്ടുന്ന ലഘുഭക്ഷണശാല നിലവിൽ പ്രവർത്തിക്കുന്നില്ല. പുതിയ കെട്ടിടം പണിത് മോഡി കൂട്ടിയെങ്കിലും പൂർണ്ണ തോതിൽ സജ്ജമാക്കിയിട്ടില്ല.
യാത്രക്കാർക്ക് ഇപ്പോഴും വിവരങ്ങൾ അറിയണമെങ്കിൽ ഫ്ലാറ്റ് ഫോമിന്റെ അറ്റം വരെ നടക്കേണ്ട അവസ്ഥ ആണ് നിലവിൽ. കോവിഡിന് മുൻപ് സ്റ്റോപ്പ് ഉണ്ടായിരുന്ന മൂന്ന് രാത്രികാല ട്രെയിനുകൾക്ക് ഇപ്പോൾ സ്റ്റോപ്പ് ഇല്ലാത്തതും യാത്രക്കാരെ വലക്കുന്നു. ഈ കാര്യങ്ങൾ എല്ലാം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ബിജെപി സംസ്ഥാന സമതി അംഗങ്ങളായ ബി.രാധാ കൃഷ്ണ മേനോൻ,എം.ബി രാജഗോപാൽ, മദ്ധ്യ മേഖല ഉപദ്ധ്യഷൻ എൻ പി കൃഷ്ണ കുമാർ, സംസ്ഥാന കൗൺസിൽ അംഗം ധീരസിംഹൻ, മണ്ഡലം പ്രസിഡന്റ് രതീഷ് ചെങ്കിലാത്ത്,അനിൽ ബാബു,കണ്ണൻ പായിപ്പാട് സുരേന്ദ്രനാഥ് ഐക്കര,സി മോനിച്ചൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.