ശബരിമല തീർത്ഥാടനം: എരുമേലിയിൽ റവന്യു കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു, ഏകോപന ചുമതല സബ് കളക്ടർ സഫ്ന നസറുദ്ദീന്.



എരുമേലി: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചു എരുമേലിയിൽ റവന്യു കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. എരുമേലി ശബരി ലോഡ്ജിൽ പ്രവർത്തനം ആരംഭിച്ച റവന്യു കൺട്രോൾ റൂമിന്റെ പ്രവർത്തനോത്ഘാടനം കാഞ്ഞിരപ്പള്ളി തഹസീൽദാർ ജോസ് കുട്ടി നിർവഹിച്ചു.

 

സബ് കളക്ടർ സഫ്ന നസറുദ്ദീന് ആണ് എരുമേലിയിൽ പ്രവർത്തിക്കുന്ന റവന്യു കൺട്രോൾ റൂമിന്റെ ഏകോപന ചുമതല നൽകിയിരിക്കുന്നത്. ഉൽഘാടന ചടങ്ങിൽ ഡെപ്യൂട്ടി തഹസിൽദാർ ജയപ്രകാശ്, ബിജു ജി നായർ, വർഗീസ് ജോസഫ്, അഷറഫ് ചക്കാലയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.