അരിവണ്ടി കോട്ടയത്ത് പര്യടനം നടത്തി.


കോട്ടയം: സിവിൽ സപ്ലൈസ് കോർപറേഷന്റെ നേതൃത്വത്തിലുള്ള അരി വണ്ടി കോട്ടയത്ത് പര്യടനം നടത്തി. അരി വണ്ടിയിൽനിന്നു ജയ അരി, മട്ട അരി, പച്ചരി, കുറുവാ അരി എന്നിവ ഒരു റേഷൻ കാർഡിന് പരമാവധി 10 കിലോ വീതം സബ്‌സിഡി നിരക്കിൽ വിതരണം ചെയ്തു. 

വടവാതൂർ ജില്ലാ ഡിപ്പോ അങ്കണത്തിൽ വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി പര്യടനം ഫ്‌ളാഗ് ഓഫ് ചെയ്തു. കോട്ടയം താലൂക്കിലെ ഏഴാംമൈൽ, പങ്ങട, ഇലക്കുടിഞ്ഞി, കോത്തല, മുക്കാലി എന്നിവിടങ്ങളിലാണു പര്യടനം നടത്തിയത്.