എരുമേലി: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചുള്ള എല്ലാം മുന്നൊരുക്കങ്ങളും എരുമേലിയിൽ പൂർത്തിയായി. ഇതോടനുബന്ധിച്ചുള്ള പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നിർവഹിച്ചു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടൻ. എൻ , എരുമേലി എസ്.എച്ച്.ഓ അനിൽകുമാർ വി.വി മറ്റു പോലീസ് ഉദ്യോഗസ്ഥർ, സാമൂഹ്യ സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും, ആധുനിക സൗകര്യങ്ങളോടുകൂടിയ നിരീക്ഷണ ക്യാമറകളുമാണ് തീർത്ഥാടനത്തിനോടനുബന്ധിച്ച് എരുമേലിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
കൂടാതെ ജില്ലയിലെ അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരെയും സുരക്ഷ ചുമതലകളിലേക്കായി നിയോഗിച്ചിട്ടുണ്ട്.