കോട്ടയത്ത് വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു, ജില്ലയിലെ 6 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉത്‌ഘാടനം ഇന്ന്.


കോട്ടയം: കോട്ടയം ജില്ലയിലെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കോട്ടയം ജില്ലയിലെ 6 സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉത്‌ഘാടനം ഇന്ന് നടക്കും. പെരുമ്പായിക്കാട്, ആനിക്കാട്, ഇളംങ്ങുളം, ളാലം, ഇലയ്ക്കാട്, വെളിയന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉത്ഘടനമാണ് ഇന്ന് നടക്കുന്നത്. വിവിധ വില്ലേജ് ഓഫീസ് അങ്കണങ്ങളിലായി വിവിധ സമയങ്ങളിലായി നടക്കുന്ന ചടങ്ങിൽ റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉത്‌ഘാടനം നിര്‍വഹിക്കും.

 

വിവിധ സ്ഥലങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ എം പിമാർ, എംഎൽഎ മാർ, ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഇളംങ്ങുളത്തെ പഴയ വില്ലേജ് ഓഫീസിനോട് ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ചടങ്ങില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ. അധ്യക്ഷനാകും. എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ് കെ. മാണി എന്നിവര്‍ മുഖ്യാതിഥികളാകും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ കളക്ടര്‍ ഡോ. പി. കെ. ജയശ്രീ, എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി, ജില്ലാ പഞ്ചായത്തംഗം ടി.എന്‍  ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ രാധാകൃഷ്ണന്‍, പഞ്ചായത്തംഗം നിര്‍മലാ ചന്ദ്രന്‍, സബ് കളക്ടര്‍ സഫ്ന നസറുദ്ദീന്‍, എ.ഡി.എം. ജിനു പുന്നൂസ്, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.വി ഹരികുമാര്‍, കെ.സി. സോണി, വി.ഐ അബ്ദുള്‍ കരീം, എസ്. സരീഷ്‌കുമാര്‍, ജൂബിച്ചന്‍ ആന്റണി, അനസ് മുഹമ്മദ്, ജിജോമോന്‍ സെബാസ്റ്റ്യന്‍, ജോര്‍ജ് കൊച്ചുപുരയ്ക്കല്‍, സണ്ണി മാത്യു കല്ലൂരാത്ത്, വിനോദ് ടി.കെ. തെക്കേത്ത്  എന്നിവര്‍ പങ്കെടുക്കും.

 

ആനിക്കാട് വില്ലേജ് ഓഫീസങ്കണത്തിൽ രാവിലെ 10.45ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. എം.പിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ്, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ജോമോൾ മാത്യു, ഗ്രാമ പഞ്ചായത്തംഗം സനു ശങ്കർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, സബ്കളക്ടർ സഫ്‌ന നസറുദ്ദീൻ, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ജി. രാജു, എം.എൻ. കൃഷ്ണപിള്ള, ജോജി മാത്യു പാലപ്പറമ്പിൽ, ജോസ് പി.ജോൺ പാണ്ടിയപ്പള്ളിൽ, ജോൺ കെ. ജോസഫ് കരിപ്പാപറമ്പിൽ, സോബിൻ മാത്യു പുലിയുറുമ്പിൽ, ജയിംസ് പതിയിൽ എന്നിവർ പങ്കെടുക്കും. പള്ളിക്കത്തോട് പഞ്ചായത്തും അകലക്കുന്നം, എലിക്കുളം, വാഴൂർ പഞ്ചായത്തുകളുടെ കുറച്ച് ഭാഗവും ഉൾപ്പെടുന്നതാണ് ആനിക്കാട് വില്ലേജ്. വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഏരിയ, റെക്കോർഡ് റൂം, ഭക്ഷണശാല, കാത്തിരിപ്പുകേന്ദ്രം, ശുചി മുറികൾ, എന്നിവ ഉൾപ്പെടെ 1440 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഭിന്നശേഷി സൗഹൃദ കെട്ടിടമാണ് നിർമ്മിച്ചത്. നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല.