അഷ്ടമി ദര്ശനത്തിനൊരുങ്ങി വൈക്കം, ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി വ്യാഴാഴ്ച.


വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെഅഷ്ടമി ഉത്സവത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി വ്യാഴാഴ്ച. പുലർച്ചെ 04:30 മുതലാണ് അഷ്ടമി ദർശനം ആരംഭിക്കുന്നത്. 

അഷ്ടമി ദര്ശനത്തിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവദിനമായ നവംബർ 17ന് വൈക്കം താലൂക്കിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ  ഡോ. പി.കെ. ജയശ്രീ ഉത്തരവായി. അതേസമയം മുൻനിശ്ചയിച്ച പൊതുപരിപാടികൾക്കും പൊതുപരീക്ഷകൾക്കും അവധി ബാധകമല്ല.  

വൈക്കത്തഷ്ടമി മഹോത്സവത്തിന് വൈക്കത്ത് എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം സതേൺ റെയിൽവേ വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയിൽവേ സ്റ്റേഷനിൽ 16301 വേണാട്, 16304 വഞ്ചിനാട്, 16649/50 പരശുറാം എന്നീ എക്സ്പ്രസ് ട്രയിനുകൾക്ക് നവംബർ 15 മുതൽ 18 വരെ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.

ട്രെയിൻ നമ്പർ വിവരണം സമയം എന്ന ക്രമത്തിൽ:

1.16650 നാഗർകോവിൽ മംഗലാപുരം പരശുറാം എക്സ്പ്രസ്  09:50

2.16649 മംഗലാപുരം നാഗർകോവിൽ പരശുറാം എക്സ്പ്രസ് 14:32

3.16301 ഷൊർണ്ണൂർ തിരുവനന്തപുരം വേണാട് എക്സ്പ്രസ് 18:13

4.16304 തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്സ്പ്രസ് 21:30