എല്ലാ വൈകല്യങ്ങളും മറന്ന് വീൽചെയറിൽ അയ്യനെ കാണാൻ ശബരിമലയിലേക്ക് കൊണ്ടോട്ടിയിൽ നിന്നും ഏകനായി യാത്ര ചെയ്തു കണ്ണൻ സ്വാമി.


ഏറ്റുമാനൂർ: എല്ലാ വൈകല്യങ്ങളും മറന്ന് വീൽചെയറിൽ അയ്യനെ കാണാൻ ശബരിമലയിലേക്ക് കൊണ്ടോട്ടിയിൽ നിന്നും ഏകനായി യാത്ര ചെയ്തു കണ്ണൻ സ്വാമി. ശബരിമല യാത്രക്കിടെ ഇന്ന് രാവിലെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ എത്തി അനുഗ്രഹം തേടി. അപകടത്ത തുടർന്ന് ഒരു കാൽ മുറിച്ചുമാറ്റുകയും മറ്റേ കാൽ ബലക്ഷയമാകുകയും ചെയ്ത മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ കണ്ണൻ ഡിസംബർ 15 നാണ് വീൽചെയറിൽ ഏകനായി ശബരിമലയിലേക്ക് യാത്ര ആരംഭിച്ചത്. തന്നെപ്പോലുള്ള അനേക ലക്ഷങ്ങളുടെ ആരാധനാമൂർത്തിയും ആശ്രയ കേന്ദ്രവുമാണ് സാക്ഷാൽ ശബരിമല അയ്യപ്പ സ്വാമിയെന്നു കണ്ണൻ പറയുന്നു.