സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപെട്ട ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.


തിരുവനന്തപുരം: കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 4-5 ദിവസം ഒറ്റപെട്ട  ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഡിസംബർ 4 ഓടെ  തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി രൂപപ്പെടാനും ഡിസംബർ 5നു തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി  ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തുടർന്നുള്ള 48 മണിക്കൂറിൽ പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു തീവ്രന്യുന മർദ്ദമായി ശക്തിപ്രാപിച്ചു

ഡിസംബർ 8 നു തമിഴ്നാട് - പുതുച്ചേരി തീരത്തിനു സമീപം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.