പരിസ്ഥിതി സൗഹൃദ ബാഗുകളുമായി തമിഴ്‌നാട് സംഘം, കോട്ടയത്ത് കുടുംബശ്രീ ദേശീയ സരസ് മേള ജനപ്രിയമാകുന്നു.


കോട്ടയം: അഴകിനൊപ്പം പരിസ്ഥിതി സൗഹൃദവുമായ ജ്യൂട്ട് ബാഗുകൾ, മിനി പൗച്ചുകൾ, ഫോൾഡർ ഫയലുകൾ എന്നിവയാണ് തമിഴ്നാട് ധർമ്മപുരി ജില്ലയിൽ നിന്നുമുള്ള സ്റ്റാളിന്റെ സവിശേഷത. 

നിത്യോപയോഗത്തിനുള്ള ബാഗുകൾ, പേപ്പർ ബാഗ്, തുണി ബാഗ്, പേഴ്സുകൾ തുടങ്ങി വിശേഷാവസരങ്ങളിൽ സമ്മാനമായി നൽകാവുന്ന ബാഗുകൾ വരെ ഇവിടെയുണ്ട്. 40 മുതൽ 250 രൂപ വരെയാണ് ഈ ബാഗുകളുടെ വില. കവുങ്ങ് പാളയിൽ നിന്നും നിർമ്മിക്കുന്ന പ്ലേറ്റുകളും സിംഗിൾ ലീഫ് ഫയൽ, ഫോൾഡർ ഫയലുകൾ തുടങ്ങിയവയെല്ലാം കുടുംബശ്രീ പ്രവർത്തകരുടെ കരവിരുതിൽ തീർത്തവയാണ്.

റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ട്രെയിനിംഗ് പൂർത്തിയാക്കിയ 20 ഗ്രൂപ്പുകളാണ് ബാഗ് നിർമ്മിക്കുന്നത്. സിന്ധു, മീനാക്ഷി, അന്നപൂർണി ഗ്രൂപ്പുകളാണ് ബാഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്.