കോട്ടയം: ഇല്ലിക്കൽ-തിരുവാർപ്പ് റോഡിൽ ചേരിക്കൽ ഭാഗത്ത് പുതുതായി നിർമിച്ച പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് പൊതുമരാമത്ത്-ടൂറിസം, യുവജനക്ഷേമകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും.
എറ്റുമാനൂർ നിയോജക മണ്ഡലത്തിലെ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന എക റോഡായ ഇല്ലിക്കൽ തിരുവാർപ്പ് ക്ഷേത്രം റോഡിൽ (റിവർ ബാങ്ക് റോഡ്) ചേരിക്കൽ ഭാഗത്തെ മീനച്ചിലാറിന്റെ സംക്ഷണ ഭിത്തി തകർന്ന് റോഡിന്റെ ഒരു ഭാഗം ആറ്റിലേയ്ക്ക് പതിച്ച് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരുന്നു. പിന്നീട് സ്വകാര്യ ഭൂമിയിലൂടെ താൽക്കാലിക പാത നിർമിച്ചായിരുന്നു ഗതാഗതം പുനഃസ്ഥാപിച്ചത്.
ഇതിന് ശാശ്വത പരിഹാരമായാണ് 10 കോടി രൂപ ചെലവിൽ 1375 മീറ്റർ നീളത്തിൽ പുതുതായി പാലവും അപ്രോച്ച് റോഡും നിർമിച്ചത്. ചടങ്ങിൽ സഹകരണ-സാംസ്കാരിക-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം പി മുഖ്യ പ്രഭാഷണം നടത്തും.