കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കോട്ടയം ജില്ലയിലെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന വീഡിയോചിത്ര പ്രദർശന പര്യടനത്തിന് തുടക്കമായി.
ഇല്ലിക്കലിൽ നടന്ന ചടങ്ങിൽ സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ ഫ്ളാഗ് ഓഫ് നിർവഹിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷനായി. വനംവികസന കോർപറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ്, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ഗ്രാമപഞ്ചായത്തംഗം കെ.ആർ. അജയ്, ഐ-പി.ആർ.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുത്തു.
